Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക ധനസഹായം അനുവദിക്കുന്നതിനുള്ള പൊതുമാനദണ്ഡം സംബന്ധിച്ച കരട് നിര്ദ്ദേശങ്ങള് മന്ത്രിസഭായോഗം അംഗീകരിച്ചു.
മരപ്പെടുന്നവരുടെ കുടുംബാംഗങ്ങള്ക്ക് എസ്ഡിആര്എഫില് നിന്നും നാല് ലക്ഷവും വനം - വന്യജീവി വകുപ്പില് നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. പാമ്പ്, തേനീച്ച, കടന്നല് എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്ക്ക് എസ്ഡിആര്എഫില് നിന്ന് നാല് ലക്ഷം രൂപക്ക് പുറമേ സിഎംഡിആർഎഫിൽ നിന്ന് ആറ് ലക്ഷം അനുവദിക്കും.
40 ശതമാനം മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവര്ക്ക് എസ്ഡിആര്എഫില് നിന്ന് 74,000 രൂപയും വനം വകുപ്പില് നിന്ന് 1,26,000 രൂപയും അനുവദിക്കും. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്ക്ക് 2,50,000 രൂപയും ഒരാഴ്ചയില് കൂടുതല് ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവര്ക്ക് എസ്ഡിആര്എഫില് നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പില് നിന്ന് 84,000 രൂപയും, സിഎംഡിആർഎഫിൽ നിന്ന് ഒരു ലക്ഷം രൂപയും അനുവദിക്കും. ഒരാഴ്ചയില് കുറവ് ആശുപത്രി വാസം വേണ്ടി വരുന്നവര്ക്ക് എസ്ഡിആര്എഫില് നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പില് നിന്ന് 94600 രൂപയും അനുവദിക്കും.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിനായി കോതമംഗലത്തെ പ്രത്യേക സോണായി കണക്കാക്കി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
കോതമംഗലത്ത് സ്പെഷൽ ടീമിനെ നിയോഗിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ കോതമംഗലത്തെത്തി ചർച്ച നടത്തും. 3.75 കോടി രൂപ ചെലവിൽ 30 കിലോമീറ്ററിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്നും ആന്റണി ജോണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണമുൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഓൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടനയുടെ നേതൃത്വത്തിൽ കർഷകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.
സംഘടന വൈസ് പ്രസിഡന്റ് എസ്. രാജീവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ അസീസ് അധ്യക്ഷനായി. നേതാക്കളായ എൻ. വിനോദ് കുമാർ, പി.ആർ. സതീശൻ, പി.കെ. ഭഗത്, ബി. ഭദ്രൻ, ധ്രുവ കുമാർ, എ.വി. അജയൻ തുടങ്ങിയവർ പ്രസംഗിച്ചു.